മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു. സാഗര്‍ ജില്ലയിലെ ദേവല്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ ബുന്ദേല്‍ഖണ്ഡ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

സഹായം അഭ്യര്‍ഥിച്ച് നിലവിളിച്ചതോടെയാണ് അക്രമികള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. മുഖ്യപ്രതി
സര്‍വേഷ് സെന്നിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ എന്ന് സംശയിക്കുന്ന അക്രമി ഒളിവിലാണ്.