ബംഗളുരു: അച്ഛന്‍ മകളെ പീഡിച്ചെന്ന പരാതിയില്‍ സത്യം തെളിയിക്കാന്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് പ്രാകൃത പരീക്ഷണ രീതി. ബംഗളുരു നഗരത്തിനു സമീപം രാജഗോപാല്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് 14 നാലുകാരിയെ ജ്യോതിഷി പ്രാകൃത രീതി പ്രയോഗിച്ചത്. ജ്യോതിഷിയുടെ സത്യം തെളിയിക്കല്‍ രീതി ഇപ്രകാരമായിരുന്നു. മൂര്‍ച്ചയുള്ള ആണികള്‍ നിരത്തി അതില്‍ പെണ്‍കുട്ടിയുടെ കൈകള്‍ അമര്‍ത്തിക്കേറ്റി. മൂര്‍ച്ചയുള്ള ആണിയില്‍ കൈകള്‍ കയറ്റിയാല്‍ രകതം വന്നാല്‍ പെണ്‍കുട്ടി കള്ളം പറയുകയാണത്രേ.
രക്തം വന്നില്ലെങ്കില്‍ പീഢനം സത്യമാണ് എന്നായിരുന്നു ജ്യോതിഷിയുടെ വാദം. ജ്യോതിഷിയുടെ പരീക്ഷണം വിവാദമാകുകയും ജ്യോതിഷിയെ ഉള്‍പ്പെടെ പെണ്‍കുട്ടിയുടെ അച്ഛന്‍ രമേഷ്(44), കുട്ടിയുടെ അമ്മ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ കൊല്ലുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തി ഒരു വര്‍ഷത്തോളമായി ഇയാള്‍ കുട്ടിയെ ലൈംഗീകമായി ഉപയോഗിച്ചു വരികയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വിവരം അമ്മ അറിഞ്ഞതോടെ ബന്ധുക്കളെയും അറിയിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ കുട്ടിയുടെ ആരോപണം വിശ്വസിക്കാതെ സത്യം തെളിയിക്കാനായി വനിതാ ജ്യോതിഷിയെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ പുറത്തുനിന്ന് കേട്ടവരാണ് പോലീസില്‍ വിവരം അറിയിച്ചത്.
