ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ വെടിവച്ച് കൊന്നു. ബൈക്കിലെത്തിയ രണ്ട് പേരാണ് യുവതിക്ക് നേരെ നിറയൊഴിച്ചത്.യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കോള്‍ സെന്ററിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ഇന്ന് വൈകീട്ടാണ് രമാ ദേവി അക്രമണത്തിനിരയായത്.
വീട്ടിലേക്കുള്ള പാതയില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ രണ്ടുപേര്‍ ബൈക്കിലെത്തുകയായിരുന്നു.ബൈക്കോടിച്ചിരുന്ന ആള്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ പുറകിലിരുന്ന ആള്‍ നിറയൊഴിച്ചു.വെടിവച്ചശേഷം ഇരുവരും ബൈക്കില്‍ രക്ഷപ്പെട്ടു.ഓടിക്കൂടിയ ആളുകള്‍ രാമാദേവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊലപാതകത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.നോയിഡ സ്വദേശിയാണ് മരിച്ച രമാദേവി.പ്രതികള്‍ക്കായി ഉടന്‍ തന്നെ പോലീസ് വാഹന പരിശോധനയടക്കം നടത്തിയെങ്കിലും പിടികൂടാനായില്ല.ദൃക്‌സാക്ഷികളില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം മുന്നോട്ട് പോവുന്നതായി പോലീസ് പറഞ്ഞു.
