ഉച്ചഭക്ഷണ സമയത്താണ് സംഭവം ഉണ്ടായതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. സഫാ മര്‍വാ എന്ന വിദ്യാര്‍ഥിനിയുടെ ബാഗില്‍ കണ്ണാടിയും പൗഡറും ഉണ്ടായിരുന്നു. ഭക്ഷണത്തിന് ശേഷം പെണ്‍കുട്ടികളുടെ വിശ്രമമുറിയില്‍ വെച്ച് കൂട്ടുകാരി അല്‍സിയക്കൊപ്പം കണ്ണാടി നോക്കി പൗഡറിട്ടു. രണ്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥിനികള്‍ ഇത് കണ്ട് അധ്യാപകരോട് പരാതി പറഞ്ഞപ്പോഴാണ് ശിക്ഷാ നടപടി ഉണ്ടായതെന്ന് സഫാ മര്‍വ പറയുന്നു
തുടര്‍ന്ന് അമ്മൂമ്മ ബല്‍ക്കീസ് മട്ടാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മട്ടാഞ്ചേരി ഗവ. ആശുപത്രിയില്‍ എത്തിയ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സഫാ മര്‍വയോടൊപ്പം ഉണ്ടായിരുന്ന കുട്ടി ഹോസ്റ്റലില്‍ താമസിച്ചാണ്പഠിക്കുന്നത്. ഈ വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടില്ല.
