ക്വാറിയിൽ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

First Published 1, Apr 2018, 7:36 PM IST
girls drowned to death
Highlights
  • കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

 

തിരുവനന്തപുരം: കിളിമാനൂരിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. പള്ളിക്കൽ മൂന്നാംവിള സ്വദേശികളും ബന്ധുക്കളുമായ ജുമാന, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ മറ്റ് രണ്ടു പെണ്‍കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി . നാട്ടുകാര്‍ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. വൈകിട്ടോടെയായിരുന്നു സംഭവം.

loader