ഹൈദരാബാദ്: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ വിഷമത്തില്‍ യുവതി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. നിസാമാബാദ് സ്വദേശിനിയായ പെണ്‍കുട്ടിയാണ് ടീച്ചേഴ്സ് ട്രെയിനിംഗ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമത്തില്‍ അമിത വേഗത്തില്‍ വരികയായിരുന്ന ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

ഒരു ട്രാക്കില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് സമീപത്തെ ട്രാക്കിലൂടെ അതിവേത്തില്‍ വരികയായിരുന്ന ട്രെയിനിന് മുന്നിലേക്ക് യുവതി ചാടുകയായിരുന്നു. തുടര്‍ച്ചയായി ഹോണ്‍ അടിച്ച് ഡ്രൈവര്‍ യുവതിയുടെ ശ്രദ്ധതിരിക്കാന്‍ ശ്രമിച്ചുവെങ്കിലും അപകടം ഒഴിവാക്കാനായില്ല.