Asianet News MalayalamAsianet News Malayalam

മദ്യത്തിന്​ സ്​ത്രീകളുടെ പേരിടണമെന്ന്​ മഹാരാഷ്​ട്ര മന്ത്രി

Give booze womens names to boost sales says minister in Maharashtras BJP govt
Author
First Published Nov 7, 2017, 11:09 AM IST

മുംബൈ: വിൽപന വർധിപ്പിക്കാൻ മദ്യത്തിന്​ സ്​ത്രീകളുടെ പേരിടണമെന്ന്​ പൊതുചടങ്ങിൽ പ്രസംഗിച്ച്​ പുലിവാലുപിടിച്ച് മഹാരാഷ്​ട്ര ജലവിഭവമന്ത്രിയും മുതിന്ന ബി.ജെ.പി നേതാവുമായ ഗിരീഷ്​ മഹാജൻ. കഴിഞ്ഞദിവസം നന്ദുർബാറിലെ പഞ്ചസാര ഫാക്​ടറിയുടെ പൊതുപരിപാടിയിലാണ്​ മന്ത്രിയുടെ വിവാദപരാമർശം. മഹാരാജ എന്ന പേരിൽ മദ്യം ഉൽപാദിപ്പിക്കുന്ന പഞ്ചസാരഫാക്ടറിയാണിത്.

വിൽപന വർധിപ്പിക്കാൻ മഹാരാജ എന്ന പേര്​ മാറ്റി മഹാറാണി എന്നു തിരുത്തണമെന്നായിരുന്നു​ മന്ത്രി പറഞ്ഞത്​. സ്​ത്രീകളുടെ പേരിലുള്ള ബോബി, ജൂലി എന്നീ മദ്യങ്ങളെക്കുറിച്ചും പരാമർശിച്ച മന്ത്രി, പുകയില ഉൽപന്നങ്ങൾക്കും സ്ത്രീകളുടെ പേരിടുന്നതാണ്​ ഇപ്പോഴത്തെ ശൈലിയെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി മാപ്പുപറഞ്ഞു.

ഗ്രാമങ്ങളിൽ മദ്യത്തി​നെതിരെ സ്​ത്രീകൾ രംഗത്തിറങ്ങുമ്പോൾ ഒരു മന്ത്രി സ്​ത്രീകളെ അപമാനിച്ചും മദ്യത്തെ അനുകൂലിച്ചും ​പ്രസംഗിച്ചത്​ നിർഭാഗ്യകരമാണെന്ന്​ ഭരണകക്ഷിയായ ശിവസേന പാർട്ടി മുഖപത്രത്തിലെ മുഖപ്രസംഗത്തിലെഴുതി. ശ്​മശാനത്തിന്​ വകുപ്പില്ലാത്തതും മഹാജൻ അതി‍​ന്‍റെ മന്ത്രിയാകാഞ്ഞതും ഭാഗ്യമാണെന്നും ശിവസേന പരിഹസിച്ചു.  മദ്യത്തെയും ബിജെപി അനുകൂലിക്കു​ന്നോ എന്ന് കോൺഗ്രസും മദ്യലഹരിയിലാണോ മന്ത്രിയുടെ പ്രസ്​താവനയെന്ന് എൻ.സി.പിയും ചോദിച്ചു.

Follow Us:
Download App:
  • android
  • ios