തിരുവനന്തപുരം: മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ജി എൻ പി സി എന്ന ഫെയ്സ് ബുക്ക് പേജിന്റെ അഡ്മിൻ അജിത് എക്സൈസിന് മുന്നിൽ കീഴടങ്ങി. മദ്യപാനം പ്രോത്സാഹിപ്പാക്കാനായി കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ചു, മദ്യാപാന സദസ്സുകളിൽ കുട്ടികളെ ഉപയോഗിച്ചു. മാത്രമല്ല സാമുദായിക സ്പർദ വളർത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും ജിഎൻപിഎസ് ഫേസ്ബുക്ക് പേജിലുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസെടുത്തതിന് പിന്നാലെ പേജിന്റെ അഡ്മിന്‍ അജിത് ഒളിവില്‍ പോവുകയായിരുന്നു. 

നേരത്തെ ജിഎന്‍പിസി  ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. ഫെയ്സ് ബുക്ക് ഗ്രൂപ്പിൻറെ മറവിൽ അഡ്മിൻ അജിത് കുമാർ നടത്തിയ ഡിജെ പാർട്ടിയിൽ 90 പേർ പങ്കെടുത്തതായി എക്സൈസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പാർ‍ട്ടി നടന്ന പാപ്പനംകോട്ടുള്ള ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തുകയും മാനേജറുടെ ജീവനക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. 

സ്വാദിഷ്ടമായ ഭക്ഷണത്തിന്‍റെയും പാനീയങ്ങളുടെയും ചിത്രങ്ങളും കഥകളും പോസ്റ്റ് ചെയ്യുന്ന ഗ്രൂപ്പാണിതെന്നും ജാതി,മത,രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം ഉള്ള ഇടമാണിതെന്നും ജിഎന്‍പിസി ഗ്രൂപ്പിനെ കുറിച്ച് നേരത്തെ വിശദമാക്കിയത്.