തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ദയാനന്ദ് സോപ്‌ടെയും,സുഭാഷ് ഷിരോദ്കറും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്.  രണ്ട് എംഎ ല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചുവെന്നും ചൊവ്വാഴ്ച്ച ഇരുവരും  പാര്‍ട്ടിയില്‍ അംഗത്വം നേടുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയോട് പറഞ്ഞിരുന്നു.

പനജി: ഗോവയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ദയാനന്ദ് സോപ്‌ടെ, സുഭാഷ് ഷിരോദ്കര്‍ എന്നീ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. ഇരുവരും ബിജെപിയില്‍ ചേരുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇരുവരും ഇന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കാണുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് അറിയിച്ചു.

തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ദയാനന്ദ് സോപ്‌ടെയും,സുഭാഷ് ഷിരോദ്കറും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. രണ്ട് എംഎ ല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചുവെന്നും ചൊവ്വാഴ്ച്ച ഇരുവരും പാര്‍ട്ടിയില്‍ അംഗത്വം നേടുമെന്നും മുതിര്‍ന്ന ബിജെപി നേതാവ് വാര്‍ത്താ ഏജന്‍സിയായ പിറ്റിഐയോട് പറഞ്ഞിരുന്നു.

ഇന്നലെ അർദ്ധ രാത്രി തന്നെ രണ്ട് നേതാക്കളും ദില്ലിലേക്ക് തിരിച്ചതായാണ് സൂചന. ഗോവന്‍ ആരോഗ്യ മന്ത്രിയും ബിജെപി നേതാവ് വിശ്വജിത് റെയ്ന്‍ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാൽ എയർ പോർട്ടിൽ വെച്ച് ബിജെപിയില്‍ ചേര്‍ന്നോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് താന്‍ ഒരു ബിസിനസ് യാത്രക്ക് പോകുകയാണെന്നാണ് സോപ്ടെ മറുപടി നൽകിയത്. അതേ സമയം ഞാന്‍ അത് ചെയ്യുകയാണെന്ന് അറയണമെങ്കിൽ നിങ്ങൾക്ക് എന്നോടൊപ്പം വരാം എന്നായിരുന്നു ഷിരോദ്ക്കറുടെ മറുപടി.

2017നെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവന്‍ മുന്‍ ബിജെപി മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാര്‍സകനെ പരാജയപ്പെടുത്തിയാണ് മാന്‍ഡ്രെം മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് സോപ്‌ടെ വിജയിച്ചത്. ഷിരോഡ മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ നിന്ന് മത്സരിച്ചാണ് ഷിരോദ്ക്കര്‍ വിജയിച്ചത്.

തെലങ്കാനയിലെ പ്രശസ്‌ത സാമൂഹിക പ്രവർത്തകയും മുതിർന്ന കോൺഗ്രസ് നേതാവ് സി.ദാമോദർ രാജനരസിംഹയുടെ ഭാര്യയുമായ പദ്മിനി റെഡ്ഡി ബി.ജെ.പിയിൽ ചേർന്നിരുന്നു. എന്നാല്‍ മണിക്കൂറുകൾക്കം അവർ കോൺഗ്രസിലേക്ക തന്നെ തിരികെ പോകുകയും ചെയ്തിരുന്നു.ഗോവയില്‍ നിന്ന് നിയമ സഭയിലേക്ക് കോണ്‍ഗ്രസിന്റെ 16 അംഗങ്ങളാണ് ഉള്ളത്. ബിജെപിക്ക് 14ലും. എംഎല്‍എമാരുടെ രാജി തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.