ദിനംപ്രതി ഇരുപത് മിനിട്ട് കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങൾ ചൊല്ലണം. ഇരുപത് ദിവസം ഇങ്ങനെ ചെയ്താൽ മതിയെന്നാണ് കോസ്മിക് ഫാമിംഗ് ചെയ്യുന്നവർ പറയുന്നത്.
ഗോവ: വിളവ് കൂടുതൽ ലഭിക്കാൻ കർഷകർക്ക് വേദമന്ത്രം ഉപദേശിച്ച് ഗോവ സർക്കാർ. കോസ്മിക ഫാമിംഗ് സാധ്യമാക്കിയാൽ കൂടുതൽ വിളവ് ലഭിക്കുമെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങൾ ചൊല്ലിയാൽ നല്ല വിളവ് കിട്ടുമെന്ന് വിശ്വസിക്കുന്ന രീതിയാണ് കോസ്മിക് ഫാമിംഗ്. ദിനംപ്രതി ഇരുപത് മിനിട്ട് കൃഷിയിടത്തിലെത്തി വേദമന്ത്രങ്ങൾ ചൊല്ലണം. ഇരുപത് ദിവസം ഇങ്ങനെ ചെയ്താൽ മതിയെന്നാണ് കോസ്മിക് ഫാമിംഗ് ചെയ്യുന്നവർ പറയുന്നത്.
പ്രപഞ്ചത്തിലെ ഊർജ്ജം മന്ത്രം ചൊല്ലുന്നതിലൂടെ കൃഷിയിടത്തിലെത്തി വിളവ് വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. മന്ത്രി വിജയ് സർദേശായി മുമ്പ് ഇതേ ഉപദേശം കർഷകർക്ക് നൽകിയിരുന്നു. കോസ്മിക് ഫാമിംഗിനെക്കുറിച്ച് ശിവ് യോഗ് ഫൗണ്ടേഷൻ, ബ്രഹ്മകുമാരീസ് എന്നിവരുമായി ചർച്ച നടത്തിവരികയാണെന്ന് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കോസ്മിക് ഫാമിംഗിലൂടെ സംസ്ഥാനത്തെ കൃഷിസ്ഥലങ്ങളിൽ പരിസ്ഥിതി സൗഹൃദ ജൈവ ഫാമിംഗ് വർദ്ധിപ്പിക്കാമെന്നും ഉത്പാദനം കൂട്ടാമെന്നും കൃഷി വകുപ്പ് ഡയറക്ടർ നെൽസൺ ഫിഗറെഡോ പറഞ്ഞു.
