രാജസ്ഥാന്‍: രാജസ്ഥാനില്‍ ആള്‍ദൈവത്തിനെ ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. താരാനഗര്‍ സ്വദേശി സന്തോഷ് ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ചുരു ജില്ലയിലെ താരാന ഗര്‍ സ്വദേശിയും ആള്‍ദൈവവുമായ സന്തോഷ് ദാസിനെ ജനനേന്ദ്രിയം മുറിച്ച നിലയില്‍ ഗ്രാമവാസികള്‍ കണ്ടെത്തുകയായിരുന്നു. താമസസ്ഥലത്ത് നിന്ന് നിലവിളി കേട്ടെത്തിയ പരിസരവാസികള്‍ സന്തോഷിനെ ബിക്കാനീറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ആരാണ് ജനനേന്ദ്രിയം മുറിച്ചതെന്ന് വ്യക്തമായിട്ടില്ല. 

ഈ വര്‍ഷം മെയിലാണ് കൊല്ലത്ത് പീഡനശ്രമത്തിനിടെ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചത്. രാജസ്ഥാനിലും സമാനമായ സംഭവം നടന്നിരിക്കുന്നത്. സമീപവാസിയായ സ്ത്രീയുമായി 30 കാരനായ സന്തോഷിന് അവിഹിത ബന്ധമുണ്ടായിരുന്നെന്നും ഇതറിഞ്ഞ ഗ്രാമവാസികളില്‍ ചിലര്‍ സന്തോഷിന്റെ ജനനേന്ദ്രിയം മുറിക്കുകയുമായിരുന്നെന്നാണ് സൂചന. 

അതേസമയം സന്തോഷ് ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് വാദിച്ച് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ഉടന്‍ സന്തോഷിന്റെ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. സന്തോഷിന്റെ അയല്‍വാസികള്‍ ഗ്രാമം വിട്ടു പോകണമെന്ന് ഇയാളോട് ആവശ്യപ്പെട്ടിരുന്നതായും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.