സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞാണ് ഇയാൾ യുവതിയിൽ നിന്നും പലപ്പോഴായി 40 പവന്‍ സ്വര്‍ണാഭരങ്ങള്‍ കൈക്കലാക്കിയത്. സ്വര്‍ണംതിരിച്ചു തരാമെന്ന് പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെ യുവതി പോലീസില്‍ പരാതി നല്‍കി. 

കുന്നകുളം: ഫേസ്ബുക്കില്‍ പ്രണയംനടിച്ച് സ്വർണാഭരണങ്ങൾ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം സ്വദേശിനിയായ യുവതിയിൽ നിന്നും 40 പവൻ സ്വർണമാണ് പ്രതി ദിനേശ് തട്ടിയെടുത്തത്. ആറുമാസം മുൻപാണ് ഫേസ്ബുക്ക് വഴി ദിനേശ് യുവതിയുമായി സൗഹൃദത്തിലായത്. യുവതിയുടെ പോസ്റ്റുകൾക്ക് നിരന്തരമായി ലൈക്ക് അടിച്ചാണ് ഇയാൾ അടുപ്പം സ്ഥാപിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിന്നീട് ഇവർ പലപ്പോഴായി നേരിൽ കണ്ടു. കെട്ടിട നിര്‍മാണ തൊഴിലാളിയായും സെക്യൂരിറ്റി ജീവനക്കാരനായും ദിനേഷ് ജോലി ചെയ്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞാണ് ഇയാൾ യുവതിയിൽ നിന്നും പലപ്പോഴായി 40 പവന്‍ സ്വര്‍ണാഭരങ്ങള്‍ കൈക്കലാക്കിയത്. സ്വര്‍ണംതിരിച്ചു തരാമെന്ന് പറഞ്ഞിരുന്ന കാലാവധി കഴിഞ്ഞിട്ടും കിട്ടാതെ വന്നതോടെ യുവതി പോലീസില്‍ പരാതി നല്‍കി. 

ദിനേഷിനെ സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഗുരുവായൂരിൽനിന്നും പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. കസ്റ്റഡിയില്‍ വാങ്ങി പണയം വെച്ച ആഭരണങ്ങള്‍ തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സി.ഐ. കെ.ജി. സുരേഷ് പറഞ്ഞു.ആഭരണങ്ങള്‍ പാങ്ങ്, കുന്നംകുളം എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ പണയം വെച്ചിരിക്കുകയാണ്.