തിരുവനന്തപുരം അയിരൂപ്പാറ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വച്ച് രണ്ട് കോടി രൂപയുടെ തട്ടിപ്പ്. ബാങ്ക് മാനേജരെയും ക്ലാർക്കിനെയും സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ കേസെടുക്കാൻ പൊലീസ് ആദ്യം വിസമ്മതിച്ചെന്നും ആക്ഷേപമുണ്ട്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിലാണ് തട്ടിപ്പ്.

ഓഡിറ്റ് റിപ്പോർട്ടിൽ തട്ടിപ്പ് കണ്ടെത്തി. സ്വർണ്ണം പരിശോധിക്കാൻ സംവിധാനമില്ലെന്ന് ബാങ്ക് പറയുന്നത്. പൊലീസിൽ പരാതി നൽകാൻ വിസമ്മതിച്ചുവിവാദമായതോടെ പരാതി നൽകി. മാനേജർക്കും ക്ലർക്കിനുമെതിരെയാണ് നടപടിഇരുവരെയും സസ്പെൻഡ് ചെയ്തു.