ഈ മാസം മൂന്നാം തിയ്യതിയാണ് മുഹമ്മദ് ബഷീറും കുടുംബവും ദമാമില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്. കൈയ്യില്‍ പതിനഴ് പവന്‍ സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നെന്ന് ബഷീര്‍ പറയുന്നു. നെടുമ്പാശേരിയില്‍ നികുതിയടച്ച് പുറത്തിറങ്ങാമെന്നായിരുന്നു കരുതയത്. വിമാനക്കമ്പനിയുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനോട് ഉടന്‍ തന്നെ സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം അറിയിച്ചു.ഈ ഉദ്യോഗസ്ഥന്‍ ബഷീറിനെ കസ്റ്റംസ് അധികൃതരുടെ അടുത്തെത്തിച്ചു.
സ്വര്‍ണ്ണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് ബഷീര്‍ എയര്‍പ്പോര്‍ട്ട് മാനേജര്‍ക്കും, ജെറ്റ് എയര്‍വേസ് അധികൃതര്‍ക്കും നെടുമ്പാശ്ശേരി പൊലീസിലും പരാതി നല്‍കിയിരുന്നു. നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടില്‍ നിന്ന് സ്വര്‍ണ്ണം നഷ്ടപ്പെട്ടില്ലെന്നാണ് സിസിടിവി പരിശോധിച്ചതില്‍ നിന്നും വ്യക്തമായതെന്ന് പൊലീസ് പറയുന്നു.
ഇതേത്തുടര്‍ന്ന് ദമാമിലെ ജെറ്റ് എയര്‍വേസ് അധികൃര്‍ക്ക് പരാതി നല്‍കി. ദമാമില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി വിവരമില്ലെന്നാണ് ലഭിച്ച മറുപടി.
