രേഖകളില്ലാതെ ജ്വല്ലറിയിലേക്ക് കടത്തുകയായിരുന്നു സ്വര്‍ണം. കാറിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. തമിഴ്‌നാട് തക്കല സ്വദേശികളായ ഗിരീഷ് ,ബാലസുബ്രമണ്യം എന്നിവരാണ് സ്വര്‍ണം കടത്തിയത്. മൂന്നു കോടി 56 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞു.