ദില്ലി: ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണം ഇന്ത്യയിലേക്കു കടത്താന്‍ ശ്രമിച്ച രണ്ടു ചൈനക്കാര്‍ പിടിയില്‍. ദില്ലി രാജ്യാന്തര വിമാനത്താവളത്തിലാണ് ഇരുവരും അറസ്റ്റിലായത്. ഹോങ്കോങ് വഴി ഡല്‍ഹിയിലേക്കു വരികയായിരുന്നു ഇവര്‍.

ചൈനക്കാരില്‍ ഒരാളെ സംശയം തോന്നിയതിനെത്തുടര്‍ന്ന് കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് പോക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. പാന്റിന്റെ പോക്കറ്റില്‍ കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു നാലു ബാറുകളായി സ്വര്‍ണം സൂക്ഷിച്ചത്. നാലു കിലോഗ്രാം വരുന്നതാണിത്. കൂടുതല്‍ ചോദ്യം ചെയ്യലിലാണ് അതേ വിമാനത്തില്‍ തന്നെ വന്ന മറ്റൊരു ചൈനക്കാരനും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായത്. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.