രണ്ട് വലിയ സ്വർണ പാദസരങ്ങളും ഒരു ചെയിനും മൂന്ന് സ്വർണ ബട്ടണുകളും 541.48 ഗ്രാം സ്വർണവുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. 10,000 രൂപ വില വരുന്ന രണ്ട് പായ്ക്കറ്റ് സിഗരറ്റും വർഷയിൽനിന്നും കസ്റ്റംസ് പിടിച്ചെടുത്തു.
പൂന: മഹാരാഷ്ട്രയിലെ പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 1.63 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മുംബൈ സ്വദേശിനി വർഷയിൽനിന്നുമാണ് സ്വർണം പിടികൂടിയത്. രണ്ട് വലിയ സ്വർണ പാദസരങ്ങളും ഒരു ചെയിനും മൂന്ന് സ്വർണ ബട്ടണുകളും 541.48 ഗ്രാം സ്വർണവുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. 10,000 രൂപ വില വരുന്ന രണ്ട് പായ്ക്കറ്റ് സിഗരറ്റും വർഷയിൽനിന്നും കസ്റ്റംസ് പിടിച്ചെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ പറഞ്ഞു.
