ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.jpg
First Published 14, Sep 2018, 2:33 PM IST
goods train catches fire in kottayam
Highlights

ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചു. ടാങ്കറിൽ നിന്നും ഇന്ധനം ചോർന്നാണ് തീ പടർന്നത്. കൃത്യസമയത്ത് തീ അണച്ചതിനാൽ ഒഴിവായത് വൻ ദുരന്തം.

കോട്ടയം: കോട്ടയത്ത് ഇന്ധനടാങ്കർ ട്രെയിന് തീപിടിച്ചു. ഉടൻ തീയണച്ചതിനാൽ അപകടം ഒഴിവായി. ട്രെയിന് തീപിടിച്ചതോടെ കോട്ടയം വഴിയുള്ള ട്രയിൻ ഗതാഗതം രണ്ട് മണിക്കൂർ തടസപ്പെട്ടു. ഇരുമ്പനം ഐഒസി പ്ലാന്‍റില്‍ ഇന്ധനം നിറച്ച് തിരുനെൽവേലിക്ക് പോയ ട്രെയിന്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് തീപിടിച്ചത്. ആറ് ടാങ്കറുകൾ ചോർന്നു. മുട്ടമ്പലം റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ എത്തിയപ്പോൾ ഏറ്റവും പിറകിലെ ടാങ്കർ നിറഞ്ഞ് തുളുമ്പി ട്രാക്കിൽ ഇന്ധനം വീണത്. 

വൈദ്യുതി ലൈനിൽ നിന്ന് തീപ്പൊരി വീണതോടെ ടാങ്കറിന് തീപിടിച്ചു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് ഉടൻ തീയണച്ച് അപകടം ഒഴിവാക്കി. പരിശോധനയ്ക്കായി ട്രെയിൻ ചിങ്ങവനത്തും ചങ്ങനാശേരിയിലും പിടിച്ചിട്ടു. അപകടകരമായ നിലയിൽ നിറഞ്ഞുനിന്ന ടാങ്കറിൽ നിന്നും ഇന്ധനം പുറത്തേക്കൊഴുകിയതാണ് തീ പടരൻ കാരണം. കവിഞ്ഞൊഴുകും വിധം ഇന്ധനം നിറച്ച ഐഒസിയ്ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. രണ്ട് മണിക്കൂറോളം കോട്ടയം വഴിയുള്ള  ട്രെയിനുകൾ പിടിച്ചിട്ടതിനാൽ യാത്രക്കാർ വലഞ്ഞു.
 

loader