Asianet News MalayalamAsianet News Malayalam

കേരളത്തിന് ഗൂഗിളിന്‍റെ കൈത്താങ്ങ്: 7 കോടി നൽകും

കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ പദ്ധതികൾക്കുമായി 7 കോടി രൂപയാണ് സിലിക്കണ്‍ വാലി കമ്പനി സംഭാവന ചെയ്യുക. Google.org and Googlers ചേർന്നാണ് സഹായധനം നൽകുകയെന്നും ഗൂഗിൾ ഏഷ്യ വൈസ് പ്രസിഡന്‍റ് രാജൻ ആനന്ദൻ വ്യക്തമാക്കി.

Google To Contribute Rs. 7 Crore In Kerala Flood Relief
Author
New Delhi, First Published Aug 28, 2018, 3:26 PM IST

ദില്ലി: നൂറ്റാണ്ടിലെ തന്നെ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളും. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ പദ്ധതികൾക്കുമായി 7 കോടി രൂപയാണ് സിലിക്കണ്‍ വാലി കമ്പനി സംഭാവന ചെയ്യുക. Google.org and Googlers ചേർന്നാണ് സഹായധനം നൽകുകയെന്നും ഗൂഗിൾ ഏഷ്യ വൈസ് പ്രസിഡന്‍റ് രാജൻ ആനന്ദൻ വ്യക്തമാക്കി.
 
പ്രളയത്തിൽ മുങ്ങിയ കേരളത്തിനെ സഹായിക്കാൻ നിരവധി പുതിയ സംവിധാനങ്ങളാണ് ഗൂഗിൾ അവതരിപ്പിച്ചത്. പ്രളയം ബാധിച്ച ഗ്രാമങ്ങളുടെ മാപ്പും അടിയന്തര സഹായങ്ങളും ക്യാംപുകളിലെ ലൈവ് വിവരങ്ങളുമായി ഗൂഗിൾ സജീവമായിരുന്നു. ഗൂഗിളിന്‍റെ പേഴ്സണൽ ഫൈൻഡർ വഴി 22,000 രേഖകളാണ് ശേഖരിച്ചതെന്നും ആനന്ദൻ പറഞ്ഞു. ഗൂഗിള്‍ മാപ്പ് പിന്നിംഗ് പോലുള്ള സംവിധാനങ്ങളും മറ്റും വലിയ തോതിലാണ് രക്ഷപ്രവര്‍ത്തന സമയത്ത് ഉപയോഗിക്കപ്പെട്ടത്. ഏതാണ്ട് ആറോളം സേവനങ്ങള്‍ പ്രളയകാലത്ത് ഗൂഗിള്‍ കേരളത്തില്‍ അവതരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

Follow Us:
Download App:
  • android
  • ios