വീട് കയറി ആക്രമണം നടത്തിയ ഏഴംഗ സംഘം പിടിയില്‍. കോതമംഗലം കുട്ടംമ്പുഴയിലെ നാരായണന്‍റെ വീട്ടില്‍ രാത്രിയിലാണ് ആക്രമണം ഉണ്ടായത്

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.രണ്ടാഴ്ച മുന്‍പ് അയല്‍വാസികള്‍ തമ്മില്‍,തര്‍ക്കമുണ്ടായിരുന്നു.ഇതിന്‍റെ തുടര്‍ച്ചയായാണ് ആക്രമണം എന്ന് പോലീസ് പറഞ്ഞു.വീട്ടില്‍ കയറി ആക്രമണം നടത്തിയ സംഘം ഗൃഹനാഥനേയും വീട്ടുകാരെയും മര്‍ദ്ദിച്ചു.വീട്ടുപകരണങ്ങള്‍ക്കും നാശനഷ്ടം വരുത്തി.

നാരായണന്‍റെ അയല്‍വാസികളായ രാജു, സന്ദീപ് ഇവരുടെ സുഹൃത്തുക്കളായ ജോമി,ഷെഫീഖ്,അമീര്‍,സുരജ്,സെഫന്‍ എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍റ് ചെയ്തു