തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ നിര്‍ത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്ത് രേഖകൾ മോഷണം നടത്തിയതായി പരാതി. കുറക്കട ആക്കോട്ടുവിള സനീഫമന്‍സിലില്‍ സനിഫനിസയുടെ വീട്ടിലാണ് സംഭവം. വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറുകളാണ് അടിച്ചു തകർത്തത്. വാഹനരേഖകളും ആറായിരം രൂപയും മോഷണം പോയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അടുത്തകാലത്ത് ഈ പ്രദേശത്ത് ഗുണ്ടകള്‍ സ്വൈര്യജീവിതം തകര്‍ക്കുന്നതായി പരാതിയുണ്ട്. ഒരാഴ്ച മുമ്പ് ഏതാനും പേര്‍ചേര്‍ന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഈ കേസുകളില്‍ ആരെയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ സംഭവങ്ങളില്‍ ഗുണ്ടകള്‍ക്കെതിരെ പൊലീസില്‍ മൊഴികൊടുത്തതിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നും പരാതിയിൽ പറയുന്നുണ്ട്.