വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായത്തിയ സംഘം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഗുണ്ടാ ആക്രമണം. വടിവാള്‍ ഉള്‍പ്പെടെ മാരകായുധങ്ങളുമായത്തിയ സംഘം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ജലീല്‍, നിയാസ്, അമല്‍ ഷാ, നിസാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്വകാര്യ ബസുകള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നു. പട്ടാപ്പകല്‍ പതിനഞ്ചംഗ സംഘം വടിവാളുമായെത്തി അക്രമണം നടത്തുകയായിരുന്നു.