നിരവധി കേസിൽ ഉൾപ്പെട്ട അന്തർ സംസ്ഥാന ഗുണ്ടാസംഘം കോഴിക്കോട് കസബയിൽ അറസ്റ്റിൽ. ചങ്ങനാശ്ശേരി തൃക്കടിത്താനം പൊലീസാണ് എട്ടംഗ ഗുണ്ടാ സംഘത്തെ പിടികൂടിയത്.

പത്തനംതിട്ട: നിരവധി കേസിൽ ഉൾപ്പെട്ട അന്തർ സംസ്ഥാന ഗുണ്ടാസംഘം കോഴിക്കോട് കസബയിൽ അറസ്റ്റിൽ. ചങ്ങനാശ്ശേരി തൃക്കടിത്താനം പൊലീസാണ് എട്ടംഗ ഗുണ്ടാ സംഘത്തെ പിടികൂടിയത്.

മാടപ്പള്ളി മാമ്മുട്ടിൽ ഡി വൈ എഫ് ഐ പ്രവർത്തകരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിന്റെ പ്രതികളായ സബ്ജിത്ത് ,ജിതിൻ ദേവസ്യ, സുധീഷ്, ജിതിൻ ജയിംസ് എന്നിവർക്കായിയുള്ള അന്വേഷണമാണ് എട്ടംഗ സംഘത്തിന്റെ അറസ്റ്റിന് വഴിയൊരുക്കിയത്. ഷെഫീക്ക് , വർഗീസ് തോമസ് , നിബിൻ ബാലൻ , കണ്ണൻ , എന്നിവരാണ് അറസ്റ്റിലായ മറ്റ് സംഘാംഗങ്ങൾ. ഇവരെല്ലാവരും ചങ്ങനാശേരി സ്വദേശികളാണ്. 

അറസ്റ്റിലായവർക്കെതിരെ ബാലപീഢനം, സ്ത്രീപീഢനം, വധശ്രമം, കഞ്ചാവ് വില്പന, വാഹന മോഷണം, അടിപിടി എന്നി വകുപ്പുകൾ പ്രകാരം കേസുകൾ നിലവിലുണ്ട്. പ്രതികളിൽ നിന്നും കാൽ കിലോ കഞ്ചാവ്, 45000 രൂപ ,സർജിക്കൽ ബ്ലേഡ്, കുരുമുളക് സ്പ്രേ, വടിവാൾ, ഇടക്കട്ട, എന്നിവ പിടിച്ചെടുത്തു. ഈ മാസം 19ന് പാലക്കാട് നാട്ടുകലിൽ ബൈക്കിൽ യാത്രികനെ മറ്റൊരു ബൈക്കിലെത്തി ഇടിച്ചു വീഴ്ത്തി 15 ലക്ഷം രൂപ കവർന്ന കേസിലും പ്രതികളാണ് പിടിയിലായവർ. 

ഗുണ്ടാസംഘതവൻമാരായ മണ്ണാർക്കാട് സ്വദേശി നാസിം ,കൊടുങ്ങല്ലൂർ സ്വദേശി അണ്ണൻ നിഷാദ് എന്നിവരിൽ നിന്നും ഏഴു ലക്ഷം രൂപക്കാണ് പണം പിടിച്ചുപറിക്കാൻ പ്രതികൾ കൊട്ടേഷൻ എടുത്തത്. പ്രതികളുടെ ഒരാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്. പ്രതികളിൽ 5 പേരെ തൃക്കടിത്താനം പോലീസ് പാലക്കാട് പോലീസിനു കൈമാറി. മൂന്ന് പേരെ ചങ്ങനാശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.