പുലര്‍ച്ചെ അഞ്ചുമണിയോടെ മൂന്ന് കാറുകളിലായി എത്തിയ പതിനഞ്ചംഗ സംഘമാണ് ഇവരെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ലോറി ക്ലീനറായ മജീദ് കര്‍ണ്ണാടകയില്‍ നിന്നും പാസുള്ള മണല്‍ കൊണ്ടുവരുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു സംഘം വാഹനം തടഞ്ഞു നിര്‍ത്തി ഗുണ്ടാപിരിവായി 5000 രൂപ ആവശ്യപെട്ടിരുന്നു. ഇത് കൊടുക്കാത്തതിന്റെ വിരോധത്തിലാണ് വീടുകയറി അക്രമിച്ചതെന്ന് മജീദിന്റെ സഹോദരന്‍ പറഞ്ഞു. പരിക്കേറ്റ മൂന്നുപേരും മംഗളുരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തോക്കകളുമായി എത്തിയ അക്രമിസംഘം തലക്കി പള്ളയിലും പരിസരങ്ങളിലുമായി ഉണ്ടായിരുന്നവരെ വെടി ഉതിര്‍ത്ത് ഭയപെടുത്തി ഓടിച്ചശേഷമാണ് മജീദിന്റെ വീടാക്രമിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അക്രമിസംഘം വന്ന ഒരു കാര്‍ ഉപേക്ഷിക്കപെട്ട നിലയില്‍ മഞ്ചേശ്വം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.