തിങ്കളാഴ്ച വൈകിട്ടായിരുന്നു ബിജുവിന് ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റത്. വിഴിഞ്ഞം പയറ്റുവിളയിലെ വെയിറ്റിങ് ഷെഡ്ഡില്‍ ഇരിക്കുകയായിരുന്ന ബിജുവിനെയും സുഹൃത്ത് സതീശനെയും മാരകായുധങ്ങളുമായി മൂന്നു ബൈക്കുകളില്‍ എത്തിയ ഒമ്പതംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ബിജുവിന്റെ രണ്ടു കാല്‍പാദങ്ങളും ഒരു കൈയ്യും അറ്റുതൂങ്ങിയ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഏഴുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തിരുന്നു. രണ്ടു പേരെക്കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്.
ബിജുവിന്റെ അമ്മാവന്‍ അമ്പിളിയെ പ്രതികളിലൊരാള്‍ മര്‍ദ്ദിച്ചത് ബിജു ചോദ്യം ചെയ്തിലും ഉള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് വിശദീകരണം.മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
