തിരുവനന്തപുരം: ബി.ജെ.പിയിലേക്ക് ക്ഷണം ലഭിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ്. കെ.പി.സി.സി നേതൃയോഗത്തിലാണ് മേഘാലയ മുന്‍ ഗവര്‍ണര്‍ കൂടിയായ എം.എം ജേക്കബ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്. എന്നാല്‍ താന്‍ ക്ഷണം നിരസിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചരണം ശക്തമായിരിക്കെയാണ് എം.എം ജേക്കബിന്റെ വെളിപ്പെടുത്തല്‍. ശശി തരൂര്‍ എം.പി അടക്കം നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയിലും പ്രചരണം ശക്തമായത്.
