കൃഷി നശിച്ച കർഷകർക്ക് ഹെക്ടറിന് 18, 000രൂപ വീതം നൽകുമെന്നും റവന്യൂമന്ത്രി

തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്തു 6 കോടി 34 ലക്ഷം രൂപയുടെ കൃഷി നാശം ഉണ്ടായെന്നു സർക്കാർ. മഴ കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തീരദേശ ജില്ലകൾക്ക് ദുരിതാശ്വാസത്തിന് ആയി 50 ലക്ഷം രൂപ അനുവദിച്ചെന്നും റവന്യൂമന്ത്രി നിയമസഭയെ അറിയിച്ചു

2784 കർഷകരുടെ 188. 41 ഹെക്ടർ കൃഷി നശിച്ചപ്പോൾ നഷ്ടം 6 കോടി 34 ലക്ഷമാണെന്ന് മന്ത്രി വിശദമാക്കി. മരിച്ചവരുടെ കുടുംബങ്ങളും വീട് നഷ്ടമായവർക്കും ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തിനു പുറമെ അധിക ധനസഹായം ഉറപ്പാക്കും എന്നു റവന്യൂമന്ത്രി വ്യക്തമാക്കി.

മലയോര മേഖലയില്‍ പൂർണമായി വീട് നഷ്ടമായവർക്ക് ഒരു ലക്ഷത്തി തൊള്ളായിരം രൂപയും, മറ്റുളവർക് തൊണ്ണൂറ്റി അയ്യായിരത്തി ഒരുനൂറ്‌ രൂപയും ആണ് സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. കടൽ ക്ഷോഭത്തിൽ വീട് നശിച്ചവർക്ക് 4 ലക്ഷം രൂപ വീതമാണ് നൽകുക. ബുധനാഴ്ച വരെ മഴയും കാറ്റും തുടരും എന്നാണ് കാലാവസ്‌ഥാ പ്രവചനം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ ജില്ലാ കളക്ടർമാർക്കും നിർദേശം നൽകിയെന്നും, കൺട്രോൾ റൂമുകൾ സജ്ജമാക്കിയെന്നും റവന്യൂമന്ത്രി നിയമസഭയെ അറിയിച്ചു