തിരുവനന്തപുരം: ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്ന വനിതകളെ ഇനി മുതല്‍ ഭിന്നശേഷിക്കാരായി പരിഗണിക്കും. ഗര്‍ഭപാത്രമില്ലാത്തവരെ വികലാംഗരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്.

ഉത്തരവ് അംഗീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വികലാംഗര്‍ക്കുള്ള തൊഴില്‍ സംവരണം, പെന്‍ഷന്‍, സൗജന്യയാത്ര എന്നീ ആനുകൂല്യങ്ങളെല്ലാം ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്ന വനിതകള്‍ക്കും ലഭിക്കും. 

മലപ്പുറം കൊടക്കാട് സ്വദേശിനി ഗര്‍ഭപാത്രമില്ലാതെ ജനിച്ച തന്റെ മകള്‍ക്ക് വേണ്ടി നല്‍കിയ പരാതിയയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കമ്മീഷണന്‍ അംഗം കെ.മോഹന്‍കുമാറിന്റെ ഉത്തരവ് പ്രകാരം അന്‍പത് ശതമാനം വൈകല്യമുള്ളവരുടെ വിഭാഗത്തിലായിരിക്കും ഇവരെ പരിഗണിക്കുക.