നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാക്യവുമായി സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ സംഘാടനത്തിനായി ഇന്ന് പ്രത്യേക യോഗം വിളിക്കാൻ സർക്കാർ നിർദ്ദേശം.
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്ന മുദ്രാക്യവുമായി സര്‍ക്കാര്‍ നടത്തുന്ന വനിതാ മതില്‍ സംഘാടനത്തിനായി ഇന്ന് പ്രത്യേക യോഗം വിളിക്കാൻ സർക്കാർ നിർദ്ദേശം. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടറുടെ പേരില്‍ മന്ത്രി മേഴ്സിക്കുട്ടിയമ്മ നല്‍കുന്ന നിര്‍ദേശങ്ങളെന്ന് വ്യക്തമാക്കിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
മതിലില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരം സൂക്ഷിക്കണം. ഇതിന്‍റെ പകര്‍പ്പ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്യണം. കുടുംബശ്രീ, തൊഴിലുറപ്പ്, ആശാ വര്‍ക്കര്‍മാര്‍ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തണം. ഇതിനായി സ്ക്വാഡ് വര്‍ക്കുകള്‍ നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
വനിതാ മതിലിന്‍റെ മുദ്രാവാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബാനറുകള്‍ എല്ലാ വാര്‍ഡുകളിലും സ്ഥാപിക്കണം. വനിതാ മതിലിന്‍റെ വാര്‍ഡ് തല പ്രവര്‍ത്തനങ്ങളുടെ ചുമതല അസിസ്റ്റന്‍റ് സെക്രട്ടറിമാര്‍ക്കും പഞ്ചായത്ത് തല ഏകോപനം പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ആയിരിക്കുമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
നേരത്തെ വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കില്ലെന്നും സര്‍ക്കാര്‍ സംവവിധാനങ്ങള്‍ ഉപയോഗിക്കില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതാദ്യമായാണ് വനിതാ മതിലിന്‍റെ സംഘാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നേരിട്ട് ഉത്തരവ് പുറപ്പെടുവിക്കുന്നത്.
ഉത്തരവിലെ നിര്‍ദേശങ്ങള്‍..

