കര്‍ഷക ലോണുകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ച് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു യോഗത്തില്‍ കുമാരസ്വാമി

ബെംഗളൂരു: ഉറക്കത്തിലല്ല സര്‍ക്കാരെന്നും കര്‍ണ്ണാടകത്തിലെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കര്‍ഷകരുടെ ലോണുകള്‍ എഴുതിത്തള്ളുമെന്നും ഈ കാര്യത്തില്‍ താമസം വരുന്നുണ്ടെങ്കില്‍ അതിന് കാരണം തീരുമാനങ്ങളില്‍ കോണ്‍ഗ്രസുമായി ചർച്ച നടത്തേണ്ടി വരുന്നത് കൊണ്ടാണെന്നും കുമാരസ്വാമി പറഞ്ഞു.കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കര്‍ഷക ലോണുകള്‍ എഴുതിത്തള്ളുന്നതിനെക്കുറിച്ച് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കുകയായിരുന്നു യോഗത്തില്‍ കുമാരസ്വാമി. എന്നാല്‍ തങ്ങള്‍ യാചിക്കാന്‍ വന്നതല്ലെന്നും തങ്ങള്‍ക്ക് സഹായമാണ് ആവശ്യമെന്നും കര്‍ഷക പ്രതിനിധി പറഞ്ഞു. നാളെ ഈ സര്‍ക്കാര്‍ അവസാനിക്കില്ലെന്നും നിങ്ങളെ സഹായിക്കാനായി അഞ്ചുവര്‍ഷം ഇവിടെയുണ്ടെന്നും ശ്വസിക്കാന്‍ സമയം തരണമെന്നും കുമാരസ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും മുഖ്യമായും സംസാരിച്ചത് കര്‍ഷക ദുരിതങ്ങളെക്കുറിച്ചായിരുന്നു.