Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: വീഡിയോ ദൃശ്യങ്ങള്‍ തൊണ്ടിമുതലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് തൊണ്ടിമുതലെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍. 

government on actress attack case
Author
delhi, First Published Dec 13, 2018, 4:20 PM IST

 

ദില്ലി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് തൊണ്ടിമുതലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തെളിവുനിയമപ്രകാരമുളള രേഖയായി മെമ്മറി കാര്‍ഡിനെ കണക്കാക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിക്കെതിരെയാണ് സത്യവാങ്മൂലം. 

നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാൻ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്‍റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു.  

എന്നാല്‍  നടിയെ ആക്രമിച്ച് നീലച്ചിത്രം പകര്‍ത്താനാണ് പ്രതികള്‍ ഉദ്ദേശിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷന്‍റെ വാദം. ഇത് പുറത്ത് വന്നാല്‍ ഇരയ്ക്ക് ആജീവനാന്തം ഭീഷണിയുണ്ടാകുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 


 

Follow Us:
Download App:
  • android
  • ios