കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിനെതിരെ നടപടിയുണ്ടാകാത്തതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.അന്വേഷണ ഉദ്യോഗസ്ഥരെ സർക്കാർ വഴി തെറ്റിക്കുകയാന്നെന്നും കെ.പി.എ മജീദിന്‍റെ ആരോപണം.
തിരുവനന്തപുരം:ജലന്ധർ ബിഷപ്പിനെതിരായ പരാതിയിൽ സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്.നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് കിട്ടിയതിനാലാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കാത്തതെന്നും മജീദ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ സർക്കാർ വഴി തെറ്റിക്കുകയാന്നെന്നും കെ.പി.എ മജീദ് ആരോപിച്ചു.
അതേസമയം പി.കെ ശശി എംഎല്‍എയ്ക്കും ജലന്ധര്‍ ബിഷപ്പിനുമെതിരായ പീഡനപരാതികളില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എം ബേബി നിലപാട് വ്യക്തമാക്കിയിരുന്നു. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകര്‍ എറണാകുളത്ത് സത്യാഗ്രഹം ആരംഭിച്ചു. പൊലീസ് ഇക്കാര്യത്തില്‍ നിയമപരമായി നടപടി ഉടന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുതായും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഇക്കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും വഴങ്ങില്ലെന്ന് ഉറപ്പുണ്ടെന്നുമാണ് എം.എ ബേബി പറഞ്ഞത്.
