കൊച്ചി: യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ പിടിയില്‍. ഗവണ്‍മെന്റ് പ്ലീഡറായ ധനേഷ് മാത്യൂ മാഞ്ഞൂരാനെതിരെയാണു കേസ്.

കൊച്ചി കോണ്‍വെന്റ് ജംഗ്ഷനിലയിരുന്നുസംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന യുവതിയെ എതിരെ വന്ന ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണു പരാതി. യുവതി ബഹളം വച്ചതിനെത്തുടര്‍ന്നു സ്ഥലത്തുനിന്ന് ഇയാള്‍ ഓടി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ധനേഷിനെ തടഞ്ഞു നിര്‍ത്തി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത ധനേഷിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി ധനേഷ് മാത്യൂ മാഞ്ഞൂരാനെ കോടതിയില്‍ ഹാജരാക്കും.