ബിവറേജസ് കോർപ്പറേഷൻ, ദേവസ്വം ബോർഡ്, കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ക്ഷേമനിധി ബോർഡുകൾ തുടങ്ങി സർക്കാർ നിയന്ത്രണത്തിലുള്ള സ്‌ഥാപനങ്ങളുടെ അക്കൗണ്ടുകൾ ജില്ല സഹകരണബാങ്കുകളിലേക്ക് മാറ്റാനാണ് സർക്കാർ ഉദേശിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അനുവാദം വാങ്ങുമെന്ന് തോമസ് ഐസക് അറിയിച്ചു.

സംസ്‌ഥാന സർക്കാരിന്‍റെ വൻതോതിലുള്ള ഫണ്ടുകൾ സഹകരണ ബാങ്കുകളിലേക്ക് എത്തുന്നതോടെ ഈ ബാങ്കുകൾ നേരിടുന്ന പ്രതിസന്ധി ഒരു പരിധി വരെ പരിഹരിക്കാൻ കഴിയുമെന്ന് സംസ്‌ഥാന സർക്കാർ പ്രതീക്ഷിക്കുന്നു. 
നോട്ട് പിൻവലിക്കലിനെ തുടർന്ന് സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക് ഇന്ന് കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലിയെ കാണുന്നുണ്ട്. 

ഈ കൂടിക്കാഴ്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ സർക്കാർ അക്കൗണ്ടുകൾ സഹകരണ ബാങ്കുകളിലേക്കു മാറ്റുന്ന നടപടികളുമായി വേഗത്തിൽ സർക്കാർ മുന്നോട്ടു പോകുമെന്നാണു സൂചന.