സ്വാശ്രയ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ നിയമ നിര്‍മ്മാണം നടത്താന്‍കഴിയുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു‍. ഇതിന് പ്രതിപക്ഷം സര്‍ക്കാരുമായി സഹകരിക്കണം. നിരാഹര സമരം അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രശ്നത്തിലിടപെടാന്‍ യു.ഡി.എഫ് തയ്യാറാകണമെന്നും കോടിയേരി തിരുവനന്തപുരത്ത് ആവശ്യപ്പട്ടു. അതേസമയം ഇന്ന് സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.