ലോ അക്കാദമി പ്രശ്നത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടാകും. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ നടപടി സര്‍ക്കാറിന് വിട്ടുകൊണ്ടുള്ള കേരള സര്‍വ്വകലാശാല റിപ്പോര്‍ട്ടിന്മേലാണ് തീരുമാനം ഉണ്ടാകുക. ഇന്നലെ രാത്രി വൈകി മാനേജ്മെന്റും വിദ്യാര്‍ത്ഥികളുമായി രണ്ട് തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ലോ അക്കാദമിക്കു മുന്നിലെ എല്ലാ സമരപന്തലുകളും പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബി.ജെ.പി നേതാവ് വി മുരളീധരന്‍ കിടക്കുന്നതുള്‍പ്പെടെയുളള സമരപ്പന്തലുകള്‍ പൊളിച്ചു നീക്കണമെന്നാണ് ആവശ്യം. കോളേജിനകത്തേക്കും പുറത്തേക്കും സഞ്ചാരസ്വാതന്ത്യം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.