കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടെ ഏഴു തവണ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്.

കശ്മീർ: മൂന്നു വർഷം തുടർന്ന പിഡിപി–ബിജെപി സഖ്യം തകർന്നതോടെ ജമ്മു–കശ്മീരിൽ ഗവർണർ ഭരണം ഉറപ്പായി. ഗവർണർ ഭരണത്തിന് ശുപാർശ ചെയ്തത് ജമ്മു കാശ്മീർ ഗവർണർ എൻ.എൻ.വോഹ്റ റിപ്പോർട്ട് നൽകി. അതേസമയം യുപിഎ ഭരണകാലത്തെ കഠിനദ്ധ്വാനത്തെ തകർക്കുന്നതാണ് ബിജെപി നീക്കമെന്ന് കോണ്ഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു. 

കഴിഞ്ഞ നാലു ദശാബ്ദക്കാലത്തിനിടെ ഏഴു തവണ സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ​ഗവർണറായ എൻ.എൻ.വോറയുടെ കാലാവധി തീരാൻ ആഴ്ചകൾ ബാക്കിനിൽക്കേയാണ് കശ്മീരിൽ ​ഗവർണർ ഭരണം വരുന്നത്. ഇൗ സാഹചര്യത്തിൽ അദ്ദേഹത്തിന് ആറ് മാസത്തേക്ക് കൂടി അധികാരം നീട്ടിക്കൊടുക്കാൻ സാധ്യതയുണ്ട്.