കോട്ടയത്തെ ദുരഭിമാനക്കൊല നാടിന് മുന്നറിയിപ്പാണെന്ന് ഗവർണർ
തിരുവനന്തപുരം: കോട്ടയത്തെ ദുരഭിമാനക്കൊല നാടിന് മുന്നറിയിപ്പാണെന്ന് ഗവർണർ പി.സദാശിവം. ഇത്തരം സംഭവങ്ങൾ നല്ല സന്ദേശമല്ല നൽകുന്നത്. രാഷ്ട്രീയകൊലപാതകങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും സർക്കാരിന്റെ രണ്ടാംവാർഷിക ആഘോഷത്തിന്റെ സമാപന ചടങ്ങിൽ ഗവർണർ പറഞ്ഞു.
