സാമ്പത്തിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കും
തിരുവനന്തപുരം: ഒരു ദിവസത്തെ കുറഞ്ഞ വേതനം 600 രൂപ ആക്കുകയാണ് സർക്കാര്‍ ലക്ഷ്യമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണൻ. തൊഴില്‍ മേഖലയിലെ മിന്നല്‍ പണിമുടക്ക് ഒഴിവാക്കുമെന്ന് തൊഴിലാളി സംഘടനകള്‍ ഉറപ്പു നൽകിയിട്ടുണ്ട്. തൊഴിലാളികൾക്ക് സേവന കാലയളവിലും ശേഷവും സാമ്പത്തിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുടെ സർവേ നടത്താനും തൊഴില്‍ നയം ലക്ഷ്യമിടുന്നുവെന്ന് മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു .
