അന്വേഷണം പ്രതിസന്ധിയിൽ; സോളാറിൽ വീണ്ടും ഉപദേശം തേടാന്‍ തീരുമാനം

First Published 16, May 2018, 7:00 PM IST
govt ask advices on solar case
Highlights
  • സോളാറിൽ വീണ്ടും ഉപദേശം
  • എജിയോട് നിയമോപദേശം തേടി
  • അന്വേഷണം പ്രതിസന്ധിയിൽ
  • പുതിയ ഉത്തരവ് ഇറക്കേണ്ടി വരും
     

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ വീണ്ടും നിയമോപദേശം തേടാൻ മന്ത്രിസഭാ യോഗ തീരുമാനം. കമ്മീഷൻ റിപ്പോർ‍ട്ടിന്‍റെ ഭാഗമായ സരിതയുടെ കത്ത് ഹൈക്കോടതി നീക്കം ചെയ്ത സാഹചര്യത്തിലാണ് പുതിയ നീക്കം.

സോളാറിലെ തുടർ നടപടികളിൽ സർക്കാറിന് മുന്നിൽ ആശയക്കുഴപ്പമുണ്ട്. റിപ്പോ‍ർട്ട് പൂർണ്ണമായും കോടതി റദ്ദാക്കിയില്ല, പക്ഷെ റിപ്പോർട്ടിൻറെ പ്രധാന ഭാഗമായ സരിതയുടെ കത്തും പരാമർശങ്ങളും നീക്കി. കത്തിൻറെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നിലവിലെ സംഘത്തിന് ഇനി മുന്നോട്ട് പോകാനാകില്ല.

പുതിയ ഉത്തരവ് ഇറക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രിയെ ഇന്നലെ കണ്ട് പൊലീസ് മേധാവി അറിയിച്ചിരുന്നു. പുതിയ ഉത്തരവിലും ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലും തീരുമാനം വേണം. ഇതിനായാണ് അഡ്വക്കേറ്റഅ ജനറിലന്റെ നിയമോപദേശം തേടിയത്.

സരിതയുടെ മൊഴി രേഖപ്പെടുത്തിയ സംഘം ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ കേസ് എടുക്കാനൊരുങ്ങുമ്പോഴാണ് കോടതിവിധി. പ്രത്യേക അന്വേഷണ സംഘത്തലവൻ രാജേഷ് ദിവാൻ വിരമിച്ചശേഷം പകരക്കാരനെ ഇതുവരെ നിയമിച്ചിട്ടില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിലവിലെ സംഘത്തെ ഉടച്ചുവാർക്കാനാണ് സാധ്യത. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുന്പ് സോളാർ വീണ്ടും സജീവമാകുന്ന തീരുമാനം വേണമെന്നാണ് സർക്കാറിന്റഎ ആഗ്രഹം

loader