ഷുഹൈബ് വധകേസിൽ അന്വേഷണവും കുറ്റപത്രം നൽകുന്നതുമായ നടപടിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാം

ദില്ലി: ഷുഹൈബ് വധകേസിൽ അന്വേഷണവും കുറ്റപത്രം നൽകുന്നതുമായ നടപടിയുമായി സംസ്ഥാന സർക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജി നിലനിൽകുമോ ഇല്ലയോ എന്നതിൽ സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും. കണ്ണൂരിൽ കഴിഞ്ഞ 25 വർഷത്തിനിടെ നടന്ന കൊലപാതങ്ങളുടെ പട്ടിക ഷുഹൈബിന്റെ പിതാവ് സുപ്രീംകോടതിയിൽ സമർപ്പിച്ചു.