ജേക്കബ് തോമസ് കത്തു നല്‍കിയ രണ്ട് ദിവസം കഴിഞ്ഞിട്ടും തീരുമാനമുണ്ടായിട്ടില്ല. പനി കാരണം മുഖ്യമന്ത്രി ഇന്നലെത്തെ പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. പക്ഷെ ചില ഫയലുകള്‍ പരിശോധിച്ച മുഖ്യമന്ത്രി ജേക്കബ് തോമസിന്റെ കത്തില്‍ അന്തിമതീരുമെടുത്തില്ല. ധനകാര്യപരിശോധന വിഭാഗത്തിന്റെ റിപ്പോ!ര്‍ട്ടാണ് സര്‍ക്കാര്‍ തീരുമാനത്തിനെ തുടസ്സപ്പെടുത്തതെന്നാണ സൂചന. ധനകാര്യപരിശോധന റിപ്പോര്‍ട്ടിലെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെയും തീരുമാനമെടുത്തിട്ടില്ല. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ തള്ളിയാല്‍, ആരെങ്കിലും ഇതു കോടതിയില്‍ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്. കോടതി വിജിലന്‍സ് ഡയറക്ര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാല്‍ അത് സര്‍ക്കാരിനെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കും. ഇത്തരം ചര്‍ച്ചകയാണ് ജേക്കബ് തോമസിന് സര്‍ക്കാരില്‍ നിന്നും പച്ചകാര്‍ഡു കിട്ടുന്നത് വൈകിപ്പിക്കുന്നത്. ഇത് മുന്നില്‍ കണ്ടാണ് വിജിലന്‍സ് ഡയറക്ടര്‍ സ്വയം ഒഴിയാനുള്ള കത്ത് നല്‍കിയതെന്നാണ് സൂചന. പക്ഷെ കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയ ആഭ്യന്തര സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അഭിപ്രായമൊന്നും ഫയലില്‍ രേഖപ്പെടുത്തിയിട്ടില്ല. പക്ഷെ വിജിലന്‍സിന്റെ തലപ്പത്തേക്ക് മറ്റൊരു ഉദ്യോഗസ്ഥനെ നിലവിലുള്ള സാഹചര്യത്തില്‍ കൊണ്ടുവരുന്നതിനോടും സര്‍ക്കാര്‍ ഇപ്പോള്‍ യോജിപ്പില്ല. സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് അറിയിച്ചുവെങ്കിലും വിജിലന്‍സ് അന്വേഷണവും ഫയല്‍ പരിശോധനയുമായി ജേക്കബ് തോമസ് മുന്നോട്ടുനീങ്ങുകയാണ്. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പറഞ്ഞിരുന്ന വിജിലന്‍സ് ഡയറക്ടര്‍ ഇന്നലയോടെ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.