തിരുവനന്തപുരം: സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ തീരുമാനം ഉടനുണ്ടായേക്കും. ഇക്കാര്യത്തില്‍ എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ ഇന്ന് ധാരണയിലെത്താനാണ് സാധ്യത. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം. എജിയുടെ നിയമോപദേശവും ഇന്ന് സര്‍ക്കാറിന് കിട്ടും. ഇതിനിടെ വിധിയില്‍ വ്യക്തത തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. സുപ്രീംകോടതി വിധി ഡി ജി പിമാരായ ലോക്‌നാഥ് ബെഹ്‌റ, ജേക്കബ് തോമസ്, ശങ്കര്‍ റെഡ്ഡി എന്നിവരുടെ നിയമനങ്ങളെ ബാധിക്കുമോ എന്നതടക്കമുള്ള വിഷങ്ങളിലാണ് സര്‍ക്കാര്‍ വ്യക്തത തേടുക. ഇതു സംബന്ധിച്ച അപേക്ഷ ഇന്നോ നാളെയോ കോടതിയില്‍ നല്‍കും. അതിനിടെ വിജലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിന്റെ അവധിയും ഇന്ന് അവസാനിക്കുകയാണ്.