സംസ്ഥാനത്ത് ആന എഴുന്നള്ളത്തിന് നിയന്ത്രണം കൊണ്ടുവരാന്‍ ആലോചിക്കുന്നതായി വനം വകുപ്പ് മന്ത്രി കെ രാജു. വിശദമായി പഠിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുക. ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായതിനാല്‍ ഇക്കാര്യത്തില്‍ സന്പൂര്‍ണ്ണ നിരോധനം പ്രായോഗികമാവില്ലെന്നും മന്ത്രി പറഞ്ഞു.