
കെഎസ്ആര്‍ടിസിക്ക് അയ്യായിരത്തി അറുനൂറ്റി അന്‍പത് ബസ്സുകളാണുള്ളത്. എല്ലാം ഡീസല്‍ ബസ്സുകളാണ്. ഇതില്‍ 2100 എണ്ണത്തിന് പത്ത് കൊല്ലത്തിലേറെ
പഴക്കമുണ്ട്. അതു കൊണ്ട് തന്നെ ട്രൈബ്യൂണല്‍ ഉത്തരവ് ഏറ്റവുമധികം ബാധിക്കുന്നത് കെഎസ്ആര്‍ടിസിയെയാണ്. മാസം 130 കോടിയോളം രൂപയുടെ
നഷ്‌ടത്തിലോടുന്ന കെഎസ്ആര്‍ടിസിക്ക് ട്രൈബ്യൂണല്‍ ഉത്തരവ് ഇരട്ടി പ്രഹരമാവും.
നിലവില്‍ കെഎസ്ആര്‍ടിസിക്ക് അയ്യായിരത്തി ഇരുനൂറ് ഷെഡ്യൂളുകളാണുള്ളത്. പത്ത് വര്‍ഷത്തിലേറെ പഴക്കമുള്ള ബസ്സുകള്‍ പിന്‍വലിച്ചാല്‍ ഈ ഷെഡ്യൂകളില്‍ ഭൂരിഭാഗവും താളം തെറ്റും. അതോടെ ദേശസാത്കൃത റൂട്ടുകളില്‍ ഉള്‍പ്പെടെ സര്‍വ്വീസ് നടത്താന്‍ കഴിയാതെ വരും. ട്രൈബ്യൂണല്‍ ഉത്തരവ് പാലിക്കണമെങ്കില്‍ കൂടുതല്‍ പുതിയ ബസ്സുകള്‍ കെഎസ്ആര്‍ടിസി വാങ്ങണം. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി അടിയന്തിര പരിഗണന ഇക്കാര്യ
ത്തില്‍ ഉണ്ടായാല്‍ മാത്രമേ പ്രതിസന്ധി ഈ പരിഹരിക്കാനാവൂ.
