ലഖ്നൗ: വിവാഹത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ഉത്തര്‍പ്രദേശിലെ മഹോബജില്ലയിലാണു സംഭവം. ജയ്ഹിന്ദ് എന്ന യുവാവാണു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ എത്തിരുന്നത്. എന്നാല്‍ വിവാഹം നടക്കുന്നതിനു തൊട്ടു മുമ്പായിരുന്നു വധുവിനു തൊക്കുരോഗമുണ്ട് എന്നു ചിലര്‍ വരനേയും കൂട്ടരേയും അറിയിച്ചത്. 

ഈ സമയം വരനും കൂട്ടരും മണ്ഡപത്തില്‍ എത്തിരുന്നു. തങ്ങളെ വഞ്ചിച്ചു എന്ന് ആരോപിച്ച ഇവര്‍ വിവാഹത്തില്‍ നിന്നു പിന്മാറാന്‍ തീരുമാനിച്ചു. കാര്യങ്ങള്‍ പ്രശ്‌നത്തിലേയ്ക്ക് പോകുന്നതു കണ്ടു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. 

പോലീസ് എത്തി ഇരുകൂട്ടരോടും ഗ്രാമത്തിലെ മുതൃന്നവരോടും സംസാരിച്ചു. രോഗം ഒന്നും ഇല്ലെന്നു വ്യക്തമായാല്‍ വിവാഹം നടത്തുന്നതില്‍ എതിര്‍പ്പില്ല എന്നു വരനും കൂട്ടരും വ്യക്തമാക്കി. ഇതോടെ പെണ്‍കുട്ടിയുടെ ദേഹപരിശോധന നടത്തി രോഗമുണ്ടോ എന്നു തീരുമാനിക്കമെന്ന നിലപാടിലെത്തുകയായിരുന്നു. 

പോലീസ് സ്‌റ്റേഷനില്‍ വച്ചു വരന്‍റെ അടുത്ത ബന്ധുക്കളായിരുന്നു വധുവിന്‍റെ ദേഹ പരിശോധന നടത്തിയത്. രോഗമില്ലെന്നു അറിഞ്ഞതോടെ വരനും കൂട്ടരും വധുവിനോടും വീട്ടുകാരോടും മാപ്പു പറയുകയായിരുന്നു. തുടര്‍ന്നു വിവാഹം നടത്തി.