ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്ത വരന്‍ ഓടയില്‍ വീണു. 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്ത വരന്‍ ഓടയില്‍ വീണു. വിവാഹാഘോഷത്തിന്‍റെ ഭാഗമായി പതിനഞ്ച് പേരടങ്ങുന്ന വരന്‍റെ സംഘം പാലത്തിലൂടെ നൃത്തം ചെയ്ത് വരുകയായിരുന്നു. എന്നാല്‍ അപ്രിത്യക്ഷമായി പാലം തകരുകയും വരന്‍ അടക്കുളള സംഘം ഓടയില്‍ വീഴുകയുമായിരുന്നു. വിവാഹദിനമായ ശനിയാഴ്ച രാത്രിയോടെ നോയിഡയിലെ ഹോഷിയാര്‍പുര്‍ ഗ്രമത്തിലായിരുന്നു സംഭവം. 

വളരെ ചെറിയ പാലത്തിലൂടെയാണ് 15 പേരടങ്ങുന്ന സംഘം ന്യത്തം ചെയ്തത്. ഓടയുടെ മുകളിലാണ് പാലം പണിതിരുന്നത്. പത്ത് മിനിറ്റോളം വരന്‍റെ സംഘം പാലത്തിന്‍റെ മുകളിലൂടെ നൃത്തം ചെയ്തിരുന്നു എന്ന് ദൃക‍്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്ക് ഒന്നും ഉണ്ടായില്ല.

ഓടയില്‍ വീണവരില്‍ എട്ട് വയസ്സുളള കുട്ടിയുമുണ്ടായിരുന്നു. വിവാഹാഘോഷയാത്രയെ വരവേല്‍ക്കാന്‍ വധുവിന്‍റെ ബന്ധുക്കള്‍ പാലത്തിന് അപ്പുറം കാത്തുനില്‍ക്കുകയായിരുന്നു. അപകടത്തിന് ശേഷം വിവാഹാഘോഷങ്ങള്‍ വീണ്ടും തുടങ്ങി.