ഒന്നര കോടി വരെ ടേണോവറുള്ള ഇടപാടുകളില്‍ ആരു നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. പക്ഷേ കേന്ദ്രം അതിന് അനുമതി നല്‍കിയിട്ടില്ല. സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ പിടിവാശി തുടരുന്ന സാഹചര്യത്തില്‍, സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നികുതി പിരിക്കാമെന്ന നിലപാടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ എത്തിയിട്ടുണ്ട്. പക്ഷേ, അത് സംസ്ഥാനങ്ങള്‍ അംഗീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉറച്ച നിലപാടുമായി സംസ്ഥാനങ്ങള്‍ മുന്നോട്ടു പോവുകയാണെങ്കില്‍, ഈ വിഷയത്തില്‍ ഇന്നും തീരുമാനമുണ്ടാവാനുള്ള സാദ്ധ്യതയില്ല. 

രണ്ടു കോടിക്കു മുകളിലുള്ള നികുതി വെട്ടിപ്പുകള്‍ക്ക് വാണിജ്യ നിയമങ്ങള്‍ അനുസരിച്ചുള്ള നടപടി, അഞ്ചു കോടിക്കു മുകളിലുള്ള വെട്ടിപ്പുകള്‍ക്ക് അറസ്റ്റ് ഉള്‍പ്പടെയുള്ള ക്രിമിനല്‍ നടപടികള്‍ എന്നിങ്ങനെയാണ് ഇന്നലത്തെ യോഗത്തില്‍ കേന്ദ്രം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍. ഈ വിഷയത്തില്‍ വാണിജ്യ നിയമങ്ങളും ക്രിമിനല്‍ നടപടികളും രണ്ടായി പരിഗണിക്കണമെന്ന നിലപാടാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചത്. ഇക്കാര്യത്തില്‍ ഒരു പക്ഷേ, ഇന്നത്തെ യോഗത്തില്‍ തീരമാനമുണ്ടായേക്കും. ആദ്യം പറഞ്ഞ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും കൗണ്‍സില്‍ യോഗം ചേരേണ്ടി വരും.