ദില്ലി; കേന്ദ്രബജറ്റിന് മുന്നോടിയായുള്ള ജിഎസ്ടി കൗണ്‍സില്‍ ഇന്ന് ദില്ലിയില്‍. ഇന്ധന വിലവര്‍ധനയും റിയല്‍ എസ്റ്റേറ്റിനെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍ച്ച ചെയ്തേക്കും. 12 ശതമാനം നികുതി സ്ലാബില്‍ റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടുത്താനാണ് കേന്ദ്രനീക്കം. സ്റ്റാംപ് ഡ്യൂട്ടി വരുമാനത്തില്‍ കുറവുവരുന്നതിനാല്‍ കേരളം നീക്കത്തെ എതിര്‍ക്കും.
ഇലക്ട്രിക് വാഹനങ്ങള്‍, -ഗാര്‍ഹിക ഉപകരണങ്ങള്‍, സിമന്‍റ്, സ്റ്റീല്‍, കരകൗശല ഉത്പന്നങ്ങള്‍ എന്നിവയടക്കം എഴുപതോളം ഉത്പന്നങ്ങളുടെ നികുതി കുറച്ചേക്കും. റിട്ടേണ്‍ എളുപ്പത്തിലാക്കാന്‍ ഫോം ഒന്നാക്കി ചുരുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടാകും. ഇ-വേ ബില്ല് നടപ്പിലാക്കിയ ശേഷമുള്ള സ്ഥിതിയും നികുതി വരുമാനം കുറഞ്ഞ സാഹചര്യവും യോഗം വിലയിരുത്തും.
