അഗ്നിപർവതത്തിൽ നിന്ന് വമിച്ച ലാവയും ചാരവും 10 കിലോമീറ്ററിലധികം ദൂരത്തേക്ക് വ്യാപിച്ചിട്ടുണ്ട് ആയിരത്തിലധികം പേരെ ഇതിനോടകം  മാറ്റി പാർപ്പിച്ചു

ഗ്വാട്ടിമാല: ഗ്വാട്ടിമാലയിൽ ഫ്യൂഗോ അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 62 ആയി. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അഗ്നിപർവതത്തിൽ നിന്ന് വമിച്ച ലാവയും ചാരവും 10 കിലോമീറ്ററിലധികം ദൂരത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തിലധികം പേരെ ഇതിനോടകം മാറ്റി പാർപ്പിച്ചിട്ടുണ്ട്.

സൈന്യത്തിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഗ്വാട്ടിമാലയിൽ 1974 നു ശേഷം ഉണ്ടാകുന്ന ഏറ്റവും വലിയ അഗ്നിപർവത സ്ഫോടനമാണിത്. ആവശ്യമെങ്കിൽ പ്രദേശത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രസിഡന്‍റ് ജിമ്മി മൊറേയ്ൽസ് അറിയിച്ചു.